ഐപിസി കോട്ടയം നോർത്ത് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ കെ സി ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഐപിസിയിലെ സീനിയർ പാസ്റ്ററന്മാരിൽ ഒരാളും കോട്ടയം നോർത്ത് സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ കെ സി ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 30 / 12 വെള്ളിയാഴ്ച (ഇന്ന് ) ഉച്ചക്കായിരുന്നു നിത്യതയിൽ ചേർക്കപ്പെട്ടത് . തികഞ്ഞ ആത്മീയ നേതൃത്വമായിരുന്നു കർത്തൃദാസൻ ചെയ്തുവെന്നത്. സഭാ രാഷ്ട്രീയത്തിൽ ശ്രദ്ധപതിപ്പിക്കാതെ അദ്ദേഹത്തെ ഏൽപ്പിച്ച ശുശ്രൂഷ തികച്ച ദൈവദാസനായിരുന്നു പാസ്റ്റർ കെ.സി. ചെറിയാൻ . സംസ്കാര ശുശ്രൂഷ 2017 ജനുവരി 1 ഞായർ 4 മണിക്ക് കോട്ടയത്ത് നടക്കും