പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധക്ക് ! പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തു

എം സി റോഡിൽ പന്തളം ടൗൺ പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തു . ഇതോടെ നീണ്ട കാലത്തെ യാത്രാക്ലേശത്തിനു പരിഹാരമായി .പട്ടണത്തിൻറെ ഹൃദയഭാഗത്തുണ്ടായിരുന്ന ചെറിയപാലം (കലുങ്ക് ) തകരാറായതിനെത്തുടർന്നു പന്തളം കുളനട റൂട്ടിലെ ഗതാഗതം നിരോധിച്ചിരുന്നു. പുതിയ പാലം പണിയുന്നതിനാൽ യാത്രകൾ തുമ്പമൺ ,ഉളനാട് വഴി കുളനടയിൽ എത്തുന്ന രീതിയിൽ പത്തു കിലോമീറ്റർ അധികം യാത്രചെയ്തായിരുന്നു വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. പന്തളം വെണ്മണി വഴിയും ചെങ്ങനൂരിലേക്കു വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നു . പുതിയ പാലത്തിൻറെ പണി പൂർത്തീകരിച്ചതിനാൽ   പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. അതുമുഖാന്തിരം ക്ലേശകരമായ ഗതാഗതത്തിനു വിരാമംകുറിച്ചു

Comments are closed.