!പാസ്റ്റർ പിള്ളയുടെ കണ്ണിൻറെ ശസ്ത്രക്രീയ വിജയകരമായി നടന്നു.!പ്രബോധനം ഓൺ ലൈനിൽ വായിക്കുന്നവർക്ക് ജനുവരി മുതൽ നിയന്ത്രണം ! വരിസംഖ്യ അടക്കാത്തവർക്ക് വായിക്കാൻ കഴികയില്ല ! കൂടുതൽ വാർത്തകൾ താഴെ മെയിൻ ന്യൂസിൽ വായിക്കാം!പ്രബോധനം സെപ്‌തംബർ ലക്കം വായിക്കുവാൻ ക്ലോക്കിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !

പ്രബോധനം ഓൺലൈനിൽ വായിക്കുന്നതിന് ജനുവരി മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു

പ്രബോധനം പത്രം ഓൺ ലൈനിൽ വായനക്കാർ ഏറെയുള്ള പത്രമാണ്. ഇപ്പോൾ ഉള്ള കണക്കനുസരിച്ചു മാസത്തിൽ രണ്ടു ലക്ഷത്തിലധികം പേര് സൈറ്റ് സന്ദർശിക്കാറുണ്ട്.എന്നാൽ പ്രബോധനം പത്രത്തിൻറെ സാമ്പത്തിക ആവശ്യങ്ങൾക്ക് മിക്കപേരിലും നിന്ന് ഒരു കൂട്ടായ്മയും ലഭിക്കുന്നില്ല. മാത്രമല്ല സൗജന്യവായനക്കാരുടെ എണ്ണം ദൈനംദിനം കൂടിവരികയാണ്. പ്രിൻറഡ് എഡീഷൻ പ്രബോധനവും വരിസംഖ്യ അടക്കാതെയും  ധാരാളം പേർ വായിക്കുന്നുണ്ട്. എന്നാൽ സൗജന്യവായന ഡിസംബർ വരെ മാത്രമേ ഓൺ ലൈനിൽ ലഭ്യമാകുകയുള്ളൂ എന്നറിയിക്കട്ടെ

ജനുവരിമുതൽ വരിസംഖ്യ അടക്കുന്ന വായനക്കാർക്ക്  ഓൺലൈനിൽ പ്രബോധനം പത്രവും ഫ്‌ളാഷ് ന്യൂസും വായിക്കാം. വാർഷിക വരിസംഖ്യ ഇന്ത്യയിൽ നൂറ്റി അമ്പതുരൂപയും വിദേശ  രാജ്യങ്ങളിൽ ഉള്ളവർ  സംഭാവന നൽകി  ആയുഷ്കാല അംഗങ്ങൾ ആകാവുന്നതും പത്രം വായിക്കുകയും ചെയ്യാവുന്നതാണ്   മാറ്റിത്തരരാജ്യങ്ങളിൽ നൂറ്റമ്പതു ഡോളറിനു തുല്യമായ പണം അടച്ചും വായിക്കാവുന്നതാണ്

പണം അടക്കുന്നവർക്കു സ്വന്തം ഇ മെയിൽ യുസർ നെയിമും സ്വന്തം പാസ്വേഡും ഉപയോഗിച്ച് പ്രബോധനം സൈറ്റിൽ കയറാം. പ്രബോധനം സൈറ്റിൻറെ ഹോം പേജിൽ പ്രവേശിച്ചു കഴിഞ്ഞാൽ  യുസർ നെയിമും പാസ്വേഡും ഉപയോഗിച്ചാൽ മാത്രമേ വാർത്തകൾ ഓപ്പൺ ആയി വരികയുള്ളൂ. മൊബൈൽ റീചാർജ്ജ് ചെയ്യുന്നതുപോലെ പ്രബോധനം സൈറ്റ് അനുവദിക്കുന്ന പീരീഡ്‌ വരെ ഉപയോഗിക്കാം.

പണം അടക്കുന്നവർക്കു ഇരുപത്തിനാലു മണിക്കൂറുകൾക്കകം ആക്ടിവേഷൻ ലഭിക്കും. ഈ പ്രയോജനം ഒരാൾക്ക് ലഭിച്ചത് മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെ ലഭിക്കണമെങ്കിൽ അവരുടെ യൂസർ നെയിമും പാസ്‌വേർഡും മറ്റൊരാൾക്ക് കൊടുക്കണം. ഒരു സമയം ഒരു യൂസർ നെയിമിൽ ഒന്നിലധികം പേർ  വെബ്‌സൈറ്റിൽ കയറിയാൽ അത് മനസിലാകുന്നപക്ഷം അവരുടെ ഐഡി മുന്നറിയിപ്പില്ലാതെ ക്യാൻസൽ ചെയ്യപ്പെടുന്ന തരത്തിലാണ് സോഫ്ട്‍വെയർ ചെയ്തിട്ടുള്ളത്.

ജനുവരിക്കു മുമ്പായി വരിസംഖ്യ അടച്ചു ക്രമീകരണം ചെയ്യാൻ സാധിക്കും. ബഹുമാന്യ വായനക്കാർ നിങ്ങൾക്ക്  ഈ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ക്ഷമിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

More News